Type Here to Get Search Results !

Bottom Ad

ജൂനിയര്‍ റെഡ്‌ക്രോസ് പരീക്ഷ: സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നു- എം.എസ്.എഫ്


കാഞ്ഞങ്ങാട് (www.evisionnews.co): ജൂനിയര്‍ റെഡ്‌ക്രോസ് പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും ഇതിനു പരിഹാരം കാണാത്ത സര്‍ക്കാറിന്റെ വഞ്ചനാപരമായ നിലപാട് തിരുത്തണമെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പറഞ്ഞു. സര്‍ക്കാറിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് നടത്തിയ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം 

ജൂനിയര്‍ റെഡ് ക്രോസ് ഉടന്‍ പരീക്ഷ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഗ്രേസ് മാര്‍ക്ക് നല്‍കണം. മൂന്നുവര്‍ഷം പ്രയത്‌നിച്ച സാമൂഹ്യ പ്രതിബന്ധതയുള്ള വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും സര്‍ക്കാറിന്റെ ഔദാര്യമല്ലെന്നും ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി എംഎസ്എഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധത്തിന് മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി, മുനിസിപ്പല്‍ പ്രസിഡണ്ട് ഹസന്‍ പടിഞ്ഞാര്‍, ജാബിര്‍ ചിത്താരി, സജാദ്, സഫാദ്, മുസമ്മില്‍, ഫഹദ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad