Type Here to Get Search Results !

Bottom Ad

പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍: ലോഗോ പ്രകാശനം ചെയ്തു


ദുബൈ (www.evisionnews.co): മാര്‍ച്ച് 22ന് ദുബൈ മംസാര്‍ (ഇത്തിഹാദ്) വെല്‍ഫിറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍ (രണ്ട്) ന്റെ ലോഗോ പ്രകാശനം യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്യ തളങ്കര പാര്‍ക്ക പ്രസിഡണ്ട് കബീറിന് നല്‍കി നിര്‍വഹിച്ചു. 

ദുബൈ പാം ദേരയിലുള്ള 'കാസര്‍കോടന്‍ തെരുവിലെ വസ്ത്ര വ്യാപാര രംഗത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പാര്‍ക്ക വൈസ് പ്രസിഡന്റ ഖാലിദ് മായിപ്പാടി, സെക്രെട്ടറി കമറുദ്ദീന്‍, ബോര്‍ഡ് അംഗങ്ങളായ റിയാസ് ഷാജി കൂടാതെ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, മണ്ഡലം സെക്രട്ടറി പി.ടി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, വൈസ് പ്രസിഡണ്ട് സലീം ചേരങ്കൈ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad