ആലംപാടി (www.evisionnews.co): ഇഹപര വിജയത്തിന് പരിശുദ്ധ ഖുര്‍ആനിലേക്കും ദിക്‌റിലേക്കും മാനവ സമൂഹം മടങ്ങലാണ് ഉത്തമമെന്ന് സയ്യിദ് മുഹമ്മദ് ഇബ്‌നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി പറഞ്ഞു. മനുഷ്യരുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഖുര്‍ആനിന്‍ പല ആയത്തുകളുണ്ട്.അത് വിശ്വാസി സമൂഹം പതിവാക്കണമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലംപാടി ഉദയാസ്തമന ഉറൂസിന്റെ അഞ്ചാംദിവസം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. പി.വി അബ്ദുല്‍ സലാം ദാരിമി, എം.എ അബുബക്കര്‍ ഹാജി, അബ്ദുല്ല ഹാജി കെ.എ, അന്താറു അബൂബക്കര്‍ ഹാജി, പി.ബി അഹമ്മദ് ഹാജി, മുജീബ് റഹ്മാന്‍ ബാഖവി, അബ്ദുല്ല ഹാജി മിഹ്‌റാജ്, കുഞ്ഞാമു ഹാജി, ബാവ മുഹമ്മദ് അബ്ദുല്ല കുഞ്ഞി, അമിര്‍ ഖാസി സംബന്ധിച്ചു.

Post a Comment
0 Comments