Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ ഭണ്ഡാര വീട് ജംഗ്ഷന്‍ -ബദര്‍ നഗര്‍ റോഡ് തുറന്നു കൊടുത്തു


ആസാദ് നഗര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടുവാര്‍ഡകളെ ബന്ധിപ്പിക്കുന്ന ഭണ്ഡാരവീട് ജംഗ്ഷന്‍- ബദര്‍ നഗര്‍ റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. വളരെ ഇടുങ്ങിയ നിലയിലയിരുന്ന ഈ റോഡിന് വീതി കൂട്ടുന്നതിനു ഭണ്ഡാരവീട് ക്ഷേത്ര കമ്മിറ്റി സ്ഥലം അനുവദിച്ചുതന്നിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ.എ അബ്ദുള്ള കുഞ്ഞി, പി.എം മുനീര്‍ ഹാജി, സലീം അക്കര, ക്ഷേത്ര കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് ചന്ദ്രശേകര, ജനറല്‍ സെക്രട്ടറി കൃഷ്ണ പ്രസാദ്, പ്രഭാകര കാരണവര്‍, എ.പി ശംസുദ്ധീന്‍, മുജീബ് ലിബാസ്, ജാഫര്‍, അല്‍ത്താഫ്, ഇബ്രാഹിം, അബ്ബാസ്, കരീം ഇ.കെ, ഷൗക്കത്ത്, അബൂത്ത, യാക്കൂബ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad