Type Here to Get Search Results !

Bottom Ad

ഖാസി കേസ്: ജനകീയ ആക്ഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് ധര്‍ണ 27ന്


കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംഭവിച്ചിട്ട് എട്ടുവര്‍ഷമായിട്ടും പ്രതികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിനെതിരെയും ശക്തമായ ജനരോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഈമാസം 27ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ധര്‍ണാസമരം സംഘടിപ്പിക്കാന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബാംഗങ്ങളും കൂടിചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

കഴിഞ്ഞ പോസ്റ്റോഫീസ് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, മതസംഘടന ഭാരവാഹികള്‍, സന്നദ്ധസംഘടനകള്‍ പൊലീസ് സേനാഅംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി. ചെയര്‍മാന്‍ ഡോ: വി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ലക്കുഞ്ഞി, സെയ്ഫുദ്ദീന്‍ കെ. മാക്കോട്, സി.എ മുഹമ്മദ് ഷാഫി, അബൂബക്കര്‍ ഉദുമ, യൂനുസ് തളങ്കര, അബ്ദുല്ല ഖാസിയാറകം, മുസ്തഫ ചെമ്പരിക്ക, ഉബൈദുള്ള കടവത്ത്, യൂസഫ് ബാഖവി, ഖലീല്‍ ചെമ്പരിക്ക, ഹമീദ് ചാത്തങ്കൈ, അബ്ദുല്ലക്കുഞ്ഞി ഹാജി ചെമ്പരിക്ക, ഗഫൂര്‍ ചെമ്പരിക്ക, ഷരീഫ് ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, കെ.വി രവീന്ദ്രന്‍, താജുദ്ദീന്‍, മുസ്തഫ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, സലാം ചെമ്പരിക്ക സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad