Type Here to Get Search Results !

Bottom Ad

വിനോദയാത്രക്ക് പോയ കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് രണ്ടുമരണം: നാലുപേര്‍ക്ക് ഗുരുതരം


കാസര്‍കോട് (www.evisionnews.co): വിനോദയാത്ര പോയ കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് നാലരവയസുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ നദീര്‍ (30), അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്. 

വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. കുടുംബ സമേതം ബത്തേരിയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു. കൊളഗപ്പാറയിലെത്തിയപ്പോള്‍ കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad