Type Here to Get Search Results !

Bottom Ad

ചെമ്മനാട് ഒമ്‌നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.co): ചെമ്മനാട്ട് ഓമ്‌നി വാന്‍ മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു. ബേക്കല്‍ കോട്ട സന്ദര്‍ശിക്കാന്‍ പോയ ബദിയടുക്കയില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ കെഎസ്.ടി.പി റോഡില്‍ ചെമ്മനാട് വെച്ചാണ് അപകടമുണ്ടായത്. വാന്‍ ഓടിച്ചിരുന്ന ഇബ്രാഹിം, യാത്രക്കാരായ സുമതി, വിദ്യ, വിജയ് എന്നിവരെ കൂടാതെ മറ്റു രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Post a Comment

0 Comments

Top Post Ad

Below Post Ad