Type Here to Get Search Results !

Bottom Ad

ദേഹാസ്വാസ്ഥ്യം: പിണറായി വിജയന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍


ചെന്നൈ (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അദ്ദേഹത്തെ ഗ്രീന്‍സ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപ്പോളോ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. ബ്ലഡ് കൗണ്ട് കൂടിയതാണോ കുറഞ്ഞതാണോ അതോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്നതുസംബന്ധിച്ചൊന്നും ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad