Type Here to Get Search Results !

Bottom Ad

കുമ്പളയിലും ഉപ്പളയിലും വന്‍ കഞ്ചാവ് വേട്ട നാലുപേര്‍ അറസ്റ്റില്‍


ഉപ്പള (www.evisionnews.co): കാറിലും ഓട്ടോ റിക്ഷയിലുമടക്കം കടത്തുകയായിരുന്ന പതിനാലര കിലോ കഞ്ചാവുമായി നാലുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രേംദാസും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. കുമ്പള ശാന്തിപ്പളത്തെ സമൂസ റഷീദ് എന്ന റഷീദ് (31), കൊടിയമ്മ പൂക്കട്ട ദണ്ഡഗോളിലെ ലത്തീഫ് എന്ന ദോണ ലത്തീഫ് (41), ഉപ്പളയിലെ മൊയ്തീന്‍ നവാസ് (31), മുത്തു എന്ന മുസ്താഖ് അഹ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് കൈക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഉച്ചക്ക് കുമ്പള സ്‌കൂള്‍ റോഡില്‍ വെച്ച് 500 ഗ്രാം കഞ്ചാവുമായി റഷീദാണ് ആദ്യംപിടിയിലായത്. റഷീദിനെ പൊലീസ് പിടികൂടിയ വിവരം മണത്തറിഞ്ഞ കഞ്ചാവ് സംഘം കഞ്ചാവ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വൈകിട്ട് ആരിക്കാടിയില്‍ വെച്ച് രണ്ടുകിലോ കഞ്ചാവുമായി ലത്തീഫ് പൊലീസ് പിടിയിലായത്. ഓട്ടോയില്‍ രഹസ്യകേന്ദ്രത്തിലേക്ക് കഞ്ചാവ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം ലത്തീഫിനെ കുടുക്കുകയായിരുന്നു്. രാത്രി എട്ടുമണിയോടെ കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് ഉപ്പളയില്‍ കാത്തുനിന്നു. ഇതിനിടെയാണ് ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 12കിലോ കഞ്ചാവുമായി മൊയ്തീനും മുസ്താഖും അറസ്റ്റിലാവുന്നത്. മുസ്താ ക്ക് ഓടിച്ച ആള്‍ട്ടോ കാറിനെ പൊലീസ് ജീപ്പിന് കുറുകെ ഇട്ട് പിടികൂടുന്നതിനിടെ കാര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് ഗോപന്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്ത് ചാടിവീണ് രണ്ടു പേരെയും കീഴ്‌പ്പെടുത്തുകയായിരുന്നു. ഗ്ലാസ് തറച്ച് പ്രതീഷ് ഗോപന്റെ കൈക്ക് പരിക്കേറ്റു.
അറസ്റ്റിലായവര്‍ കുമ്പളയും ഉപ്പളയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. അഡീഷണല്‍ എസ്.ഐ പി.വി ശിവദാസന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിപിന്‍, അജയന്‍, നാര്‍കോട്ടിക്ക് സ്‌ക്വാഡിലെ എസ്.ഐമാരായ ഫിലിപ്പ് തോമസ്, സി.കെ ബാലകൃഷണന്‍, നാരായണന്‍ നായര്‍ എന്നിവരും കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്‍കിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad