പാനൂര്‍ (www.evisionnews.co): പെരിങ്ങത്തൂര്‍ ബാഫഖി തങ്ങള്‍ സൗധം ഉദ്ഘാടനവും മുസ്ലിം ലീഗ് സമ്മേളനവും ബുധനാഴ്ച മുതല്‍ ഏപ്രില്‍ ഒന്നുവരെ പെരിങ്ങത്തൂരില്‍ നടക്കും. വൈകിട്ട് ടൗണ്‍ ലീഗ് പ്രസിഡണ്ട് കീഴ്പ്പാറ മുഹമ്മദലി ഹാജി പതാക ഉയര്‍ത്തും. 4.30ന് നടക്കുന്ന റോഡ്‌ഷോ അക്ബര്‍ കുന്നോത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. രാത്രി ഏഴുമണിക്ക് വിദ്യാര്‍ത്ഥി യുവജനസംഗമം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. ഷാഫി ചാലിയം പഠനക്ലാസിന് നേതൃത്വം നല്‍കും. രാത്രി 9.30ന് നടക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റ് നാസര്‍ കുഞ്ഞിപ്പറമ്പത്ത് ഉദ്ഘാടനം ചെയ്യും.
നാളെ രാത്രി ഏഴുമണിക്ക് നടക്കുന്ന കമ്പവലി മത്സരം കുറുങ്ങോട്ട് മൂസ ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ ഒമ്പത് മണിക്ക് എന്‍എഎം സ്‌കൂളില്‍ ഫാമിലി മീറ്റ് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യാതിഥിയായിരിക്കും. ഡോ: രജിത്കുമാര്‍, ഫാത്തിമ തഹ്‌ലിയ ക്ലാസെടുക്കും. വൈകിട്ട് ഏഴുമണിക്ക് മതേതര ഇന്ത്യ പ്രതീക്ഷയും പ്രതിസന്ധികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പി.എം സാദിഖലി മോഡറേറ്ററായിരിക്കും. കെ. മുരളീധരന്‍ എം.എല്‍.എ, സി.പി ജോണ്‍, അന്‍വര്‍ സാദത്ത്, സി.എന്‍ ചന്ദ്രന്‍ വിഷയമവതരിപ്പിക്കും
ഏപ്രിയില്‍ ഒന്നിന് വൈകിട്ട് നാലുമണിക്ക് ബഹുജന റാലി നടക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ വി. നാസര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ബാഫഖി തങ്ങള്‍ സൗധം ഉദ്ഘാടനവും ഖത്തര്‍ കെഎംസിസി ജില്ലാ കമ്മിറ്റി കുടിവെള്ള പദ്ധതി ഉദ്ഘാടനവും പി.കെ കുഞ്ഞാലിക്കുട്ടി എംപിനിര്‍വഹിക്കും. എന്‍എഎം സ്മാരക ലൈബ്രറി ഉദ്ഘാടനം പൊട്ടങ്കണ്ടി അബ്ദുള്ള ഹാജി നിര്‍വഹിക്കും. പിലാവുള്ളതില്‍ സമീര്‍ സ്മാരക ഹാള്‍ ജില്ലാ ലീഗ് ഉപാധ്യക്ഷന്‍ എന്‍എ അബൂബക്കറും എംആര്‍ അബ്ദുള്ള സ്മാരക ഹാള്‍ കെകെ മുഹമ്മദും ജനസേവ കേന്ദ്രം കെ. സൈനുല്‍ ആബിദീനും ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം കെഎം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ വി. നാസര്‍, ഡോ: എന്‍.എ മുഹമ്മദ് റഫീഖ്, എം.പി.കെ അയ്യൂബ്, അര്‍ഷത്ത് മൂലക്കാല്‍, അക്ബര്‍ കുന്നോത്ത് പങ്കെടുത്തു.

Post a Comment
0 Comments