Type Here to Get Search Results !

Bottom Ad

സർക്കാറിന് കനത്ത തിരിച്ചടി: ശുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടു

കൊച്ചി (www.evisionnews.co)  യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ടു. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് കേസ് ഏറ്റെടുക്കണമെന്നും ജസ്റ്റിസ് കമാല്‍ പാഷ നിര്‍ദേശിച്ചു. ശുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്ന സര്‍ക്കാരിന് വന്‍തിരിച്ചടി ആയിരിക്കുകയാണ് വിധി.

സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസ് ഡയറി എത്രയും വേഗം സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.

പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെല്ലാം പിടിയിലായിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു കോടതി ഉര്‍ത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ശക്തമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചത്. ഇനി ഈ കേസില്‍ കേരളാ പൊലീസ് ഒന്നും ചെയ്യേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ അഭാവത്തില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയത് പൊലീസിന്റെ കള്ളക്കൡയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് പ്രതികളെക്കൊണ്ട് ആയുധങ്ങള്‍ കണ്ടെടുത്തില്ലെന്ന് കോടതി ചോദിച്ചു.

വാദത്തിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ കോടതി വിമര്‍ശിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുവരാറില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കേസിന് പിന്നിലുള്ളവര്‍ തുടര്‍ച്ചയായി കൈകഴുകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad