Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷവേട്ട: ഭരണഗൂഢ ഭീകരതയുടെ ഇസ്ലാമോ ഫോബിക് വേര്‍ഷന്‍: മുസ്ലിം യൂത്ത് ലീഗ്


കൊല്ലമ്പാടി (www.evisionnews.co): ഇസ്ലാമിക പ്രബോധനം ഏറ്റവും വലിയ കുറ്റമായി ചിത്രീകരിക്കുന്ന നിലവിലുള്ള സാഹചര്യത്തില്‍ എം.എം അക്ബറിന്റെ അറസ്റ്റിലൂടെ ഒരു പൗരന്റെ മൗലികാവകാശത്തിനും ഇസ്ലാമിക പ്രബോധനത്തിനുമെതിരെ ഉയരുന്ന വെല്ലുവിളിയാണ് സംജാതമായിരിക്കുന്നതെന്ന് യൂത്ത് ലീഗ് കൊല്ലമ്പാടി ശാഖ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റ്.കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനെ പോലെ തന്നെ സംസ്ഥാന സര്‍ക്കാറും പെറുമാറുകയാണെങ്കില്‍ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുകതന്നെ ചെയ്യുമെന്നും ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിച്ചു അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ശാഖാ പ്രസിഡണ്ട് ഖലീല്‍ വീറ്റു അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ജലീല്‍ അണങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. നിസാം വലിയവളപ്പ്, ഖലീല്‍ ശൈഖ, നിസാര്‍ കൊല്ലമ്പാടി, റൗഫ് കൊല്ലമ്പാടി, മര്‍വാന്‍, ഇല്യാസ് കോഹിനൂര്‍, നജീബ് അറഫ, ശാഖാ ട്രഷറര്‍ അഷ്‌റഫ് കോഹിനൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad