Type Here to Get Search Results !

Bottom Ad

ഇന്ത്യയുടെ ഭാവി ഹിന്ദുക്കളുടെ ഉത്തരാവാദിത്തം: നാം സംഘടിപ്പിക്കണമെന്നും ആര്‍.എസ്.എസ് മേധാവി പ്രഖ്യാപനം


മീററ്റ് (www.evisionnews.co): ഹിന്ദുക്കള്‍ സംഘടിക്കണമെന്നും ഇന്ത്യയുടെ ഭാവി ഹിന്ദുക്കളുടെ ഉത്തരവാദിത്വമാണെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പ്രാചീന കാലം മുതലേ ഇന്ത്യയാണ് ഹിന്ദുക്കളുടെ വീടെന്നും അദ്ദേഹം മീററ്റില്‍ സ്വയം സേവക് മഹാസംഗമത്തില്‍ സംസാരിക്കവേ പറഞ്ഞു.

ഹിന്ദുക്കള്‍ ജാതിയുടെ പേരില്‍ പരസ്പരം പോരടിക്കുകയാണ് എല്ലാ ഹിന്ദുക്കളും ജാതി ഭേദമന്യ സഹോദരങ്ങളാണെന്ന് നമ്മളവരെ പഠിപ്പിക്കണം മോഹന്‍ ഭാഗവത പറഞ്ഞു. പ്രാചീന കാലം മുതലേ ഇന്ത്യ ഹിന്ദുക്കളുടേതായിരുന്നുവെന്ന് പറഞ്ഞ മോഹന്‍ ഭാഗവത് ഹിന്ദുക്കള്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയണം. ഹിന്ദുക്കളായതിനാല്‍ നമ്മള്‍ സംഘടിക്കണം. കാരണം ഇന്ത്യയുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണ്. പ്രാചീന കാലം മുതലേ ഇന്ത്യയാണ് ഹിന്ദുക്കളുടെ വീട്. ഈ രാജ്യത്തിന് ദോഷകരമായി എന്തെങ്കിലും സംഭവിച്ചാല്‍ നമ്മളാവും അതിന്റെ ഉത്തരവാദികള്‍' മോഹന്‍ ഭാഗവത് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad