Type Here to Get Search Results !

Bottom Ad

സര്‍ഗാത്മക കാമ്പസുകള്‍ സൃഷ്ടിക്കപ്പെടണം: അഷ്‌റഫ് എടനീര്‍


കാസര്‍കോട് (www.evisionnews.co): അക്രമ രാഷ്ട്രീയത്തിന് വേണ്ടി എസ്.എഫ്.ഐ ക്യാമ്പസുകളെ ഉപയോഗപ്പെടുത്തുമ്പോള്‍ സര്‍ഗാത്മക സൃഷ്ടികള്‍ കൊണ്ട് പ്രതിരോധിക്കാന്‍ എം.എസ്.എഫുകാര്‍ തയാറാകണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ആവശ്യപ്പെട്ടു. പ്രതീക്ഷയാണ് വിദ്യാര്‍ത്ഥിത്വം പ്രതിപക്ഷമാണ് കലാലയം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് കമ്മിറ്റി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള യുണിറ്റ് എം.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങളും ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ ഗവ. കോളജ് യൂണിറ്റിന്റെ പ്രവര്‍ത്തനവും ചാരിറ്റി പ്രവര്‍ത്തനത്തങ്ങളും അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ബിലാല്‍ പരവനടുക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസിര്‍ സ്വാഗതം പറഞ്ഞു. ഹരിത സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹീദ റാഷിദിന് ഉപഹാരം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് സെക്രട്ടറി താഹ തങ്ങള്‍, ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി തസ്ലീമ മേനങ്കോട്, യൂണിറ്റ് പ്രസിഡണ്ട് ഷര്‍മീന പ്രസംഗിച്ചു.

എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികള്‍: നാസിര്‍ ബോവിക്കാനം (പ്രസി), ഷുഹൈബ് പരവനടുക്കം, ഷഫാഫ് ബന്തിയോട്, ഇജാസ് ഇബ്രാഹിം പുത്രക്കള (വൈസ് പ്രസി), ഡാനിഷ് ചെര്‍ക്കള (ജന. സെക്ര), സിദ്ദിഖ് അണങ്കുര്‍, അറഫാത്ത് കൊവ്വല്‍, അലി പൂച്ചക്കാട് (ജോ. സെക്ര), സിദ്ദീഖ് ബദര്‍ നഗര്‍ (ട്രഷ).

ഹരിത ഭാരവാഹികള്‍: സഫൂറ പൊവ്വല്‍ (പ്രസി), മുനീസ കോപ്പ, ജുമാന മാങ്ങാട്, ജഹാന നായന്മാര്‍മൂല (വൈസ് പ്രസി), സാലിസ അബ്ദുല്ല മൊഗ്രാല്‍ പുത്തൂര്‍ (ജന. സെക്ര), സഫ്‌വാന മൊഗ്രാല്‍, ഷംന നാലാംമൈല്‍, ശഹാമാ മുഗുറോഡ് (ജോ. സെക്ര), റൈസ കോളിയടുക്കം (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad