Type Here to Get Search Results !

Bottom Ad

ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി അറസ്റ്റില്‍


ചെന്നൈ (www.evisionnews.co): ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തു. ലണ്ടനില്‍ നിന്നുമെത്തിയ കാര്‍ത്തിയെ ചെന്നൈയില്‍ സി.ബി.ഐ അറസ്റ്റു ചെയ്യുകയായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് 2007ല്‍ ഐഎന്‍എക്സ് മീഡിയയിലേക്ക് 305കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്.

പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തി ഇത്തരത്തില്‍ ഇടപാട് നടത്തുന്നത്. ഐഎന്‍എക്സില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വസതികളില്‍ നേരത്തെ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad