Type Here to Get Search Results !

Bottom Ad

ബദിയഡുക്കയിൽ സംഘടിപ്പിച്ച ക്രിസ്മസ് മാനവമൈത്രി സംഗമം ശ്രദ്ധേയമായി


ബദിയഡുക്ക: (www.evisionnews.co)ഡി.വൈ.എഫ്.ഐ. ബദിയഡുക്ക, നീർച്ചാൽ മേഖലാ കമ്മിറ്റികളുടെയും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ബദിയഡുക്കയിൽ സംഘടിപ്പിച്ച  ക്രിസ്മസ് മാനവമൈത്രി സംഗമം ശ്രദ്ധേയമായി. എല്ലാ മതവും പഠിപ്പിക്കുന്നത് മനുഷ്യരെയെല്ലാം ഒന്നായി കാണാനാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ഇത്തരത്തിലുള്ള സംഗമങ്ങൾ സംഘടിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മതമൈത്രി സംഗമത്തിൽ അതിഥികളായെത്തിയവർ പറഞ്ഞു. 

സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പി.രഘുദേവൻ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ് ജ്യോതി കാര്യാട് അധ്യക്ഷത വഹിച്ചു. ബദിയഡുക്ക സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ജോസഫ് ഈനാച്ചേരിയിൽ,  പ്രൊഫസർ രാജേന്ദ്ര റൈ, അബ്ദുൽ സലാം സഖാഫി പാടലടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.പി.ഐ.എം ബദിയഡുക്ക ലോക്കൽ സെക്രട്ടറി കെ. ജഗനാഥ ഷെട്ടി, നീർച്ചാൽ ലോക്കൽ സെക്രട്ടറി സി.എച്ച്. ശങ്കരൻ, നെക്രാജെ ലോക്കൽ സെക്രട്ടറി പൈക്ക ഭാസ്കരൻ, ഏരിയാ കമ്മിറ്റിയംഗം പ്രകാശ് അമ്മണ്ണായ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നസുറുദ്ധീൻ മലങ്കര, പഞ്ചായത്തംഗം മുനീർ ചെടേക്കാൽ സംസാരിച്ചു. പി. രഞ്ജിത്ത് സ്വാഗതവും ബി.എം സുബൈർ നന്ദിയും പറഞ്ഞു. മതമൈത്രി സംഗമത്തിന് മുന്നോടിയായി കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad