തിരുവനന്തപുരം:(www.evisionnews.co) സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.നിലവില്‍ 20 രൂപയ്ക്കോ അതിനു മുകളിലോ വില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില തീരുമാനം നടപ്പായാല്‍ 10 രൂപയായി കുറയും. എന്നാല്‍ എന്നു മുതല്‍ വില കുറയ്ക്കണമെന്നത് സംബന്ധിച്ച് നിര്‍മാതാക്കളുടെ യോഗത്തില്‍ ധാരണയായില്ല. ഇത് പിന്നീട് തീരുമാനിക്കുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
Post a Comment
0 Comments