ഭോപ്പാല്‍: (www.evisionnews.co)കറിചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് പാചകക്കാരി തിളച്ച കറി ഒഴിച്ചു. മദ്ധ്യപ്രദേശിലെ ദിണ്ഡോരയില്‍ ഇക്കഴിഞ്ഞ ജനുവരി 23നാണ് സംഭവം. മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.ദിണ്ഡോരിയിലെ ഷാപൂര്‍ലുദ്ര ഗ്രാമത്തിലെ സ്കൂളില്‍ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വാദ്യാര്‍ത്ഥിയായ പ്രിന്‍സ് മെഹ്റയുടെ ദേഹത്താണ് പാചകക്കാരിയായ നേംവതി ബായ് കറി ഒഴിച്ചത്. ഉച്ചഭക്ഷണത്തിനെപ്പം കറി രണ്ടാമതും ചോദിച്ചതിനായിരുന്നു ക്രൂരത.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാചകക്കാരിക്കെതിരെ പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments