Type Here to Get Search Results !

Bottom Ad

പാര്‍ട്ടി വിലക്ക് നീങ്ങി: ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കും


ആലപ്പുഴ (www.evisionnews.co): പാര്‍ട്ടി ചട്ടങ്ങളുടെ വേലിക്കെട്ട് പൊളിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചു. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായി വി.എസ് അച്യുതാനന്ദന്‍ മൂന്നു ദിവസവും പങ്കെടുക്കും. വിഎസിനെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ പങ്കെടുപ്പിക്കുന്നത്. വിഎസിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. വിവിധ ജില്ലാ സമ്മേളനങ്ങളില്‍ വിഎസിനെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണു നേതൃത്വത്തിന്റെ മനസ്സു മാറിയതെന്നു സൂചനയുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വത്തിന്റെ പ്രതിനിധികള്‍ വി.എസിനെ ക്ഷണിച്ചു.

പാര്‍ട്ടി ചട്ടങ്ങളുടെ സാങ്കേതികത്വം മൂലമാണു വിഎസിനെ നേതൃനിരയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതെന്നാണു സിപിഎം നിലപാട്. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിലെ പ്രതിനിധികള്‍ മാത്രമാണു ജില്ലാ സമ്മേളനങ്ങളിലെ ഉപരിസമിതിയില്‍ അംഗങ്ങളാകുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവ് മാത്രമായ വിഎസിന് ഈ സമിതിയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ല. കായംകുളത്തു 10നു ജില്ലാ സമ്മേളന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്ന വിഎസ്, 13 മുതല്‍ 15 വരെ കായംകുളത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തെ ഉപരിസമിതിയില്‍ ഇരുന്നു നിയന്ത്രിക്കുകയും ചെയ്യും. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad