Type Here to Get Search Results !

Bottom Ad

മാനഭംഗക്കേസ്;ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും


കൊച്ചി :(www.evisionnews.co)യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന.സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ താരത്തിനെതിരായ തെളിവുകള്‍ പൊലീസിനു ലഭിച്ചു. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പറ്റില്ല എന്നാണ് സൂചന.

പരാതിക്കാരിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള സാമ്ബത്തിക ഇടപാടാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നമുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്.എന്നാല്‍ യുവതിയുടെ പരാതിയില്‍ പീഡനശ്രമവും ഉള്‍പ്പെടുന്നതിനാല്‍, നടന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്. തിരക്കഥാകൃത്തായ യുവതിയാണ് പരാതിക്കാരി.

Post a Comment

0 Comments

Top Post Ad

Below Post Ad