
കണ്ണൂര്‍: (www.evisionnews.co)ക്യാമ്പസുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെയും തോട്ടട ഐ.ടി.ഐയിലേയും വിദ്യാര്‍ത്ഥികള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. മറ്റു സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ പഠിക്കാന്‍ പോലും അനുവദിക്കാത്ത വിധമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി ദീപു നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.പി പ്രിജു അധ്യക്ഷനായി. രഞ്ജിത്ത് റബീന സംസാരിച്ചു
Post a Comment
0 Comments