
തിരുവനന്തപുരം:(www.evisionnews.co)സ്വാതി സംഗീതോത്സവം വ്യാഴാഴ്ച ആരംഭിക്കും. കോട്ടയ്ക്കകം കുതിരമാളികയില്‍ 13 വരെ വൈകുന്നേരം ആറിനാണ് കച്ചേരികള്‍ നടക്കുന്നത്. നാലിന് പാലക്കാട് രാമപ്രസാദ്, അഞ്ചിന് മാന്‍ഡ സുധാറാണി, മാന്‍ഡ ശ്രുതി റവാലി, ആറിന് പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്ബൂതിരി, ഏഴിന് രാമവര്‍മ, എട്ടിന് അമൃതാ വെങ്കടേഷ് എന്നിവരുടെ സംഗീതക്കച്ചേരിയുണ്ടാകും. ഒന്‍പതിന് അമിത് നാദിക്കിന്റെ ഓടക്കുഴല്‍ കച്ചേരിയും 10-ന് ഡോ. ജി.ബേബി ശ്രീറാം, ബെംഗളൂരു ബ്രദേഴ്സ് എസ്. അശോക്, എം.ബി.ഹരിഹരന്‍, 12-ന് പ്രൊഫ. ടി.വി. ഗോപാലകൃഷ്ണന്‍ എന്നിവരുടെ
സംഗീതക്കച്ചേരികളും ഉണ്ടായിരിക്കും. 13-ന് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കച്ചേരിയോടെ സ്വാതി സംഗീതോത്സവം സമാപിക്കുമെന്ന് കവടിയാര്‍ കൊട്ടാരം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഗൗരി പാര്‍വതി ബായി അറിയിച്ചു.
Post a Comment
0 Comments