Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്. മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്ലിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്.ആര്‍.ടി.സി ബസുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നിയമവിരുദ്ധമാണെന്നും നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണണെന്നും സംഘടന ആവശ്യപ്പെട്ടു. നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad