Type Here to Get Search Results !

Bottom Ad

ജില്ലയോടുള്ള അവഗണനക്കെതിരെ കൂട്ടായ്മകളുടെ ശബ്ദം ഉയരണം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കാസര്‍കോടിനോട് നിരന്തരമായി കാണിക്കുന്ന അവഗണനക്കെതിരെ വിവിധ കൂട്ടായ്മകളുടെ ശബ്ദമുയരണമെന്ന് കുന്നില്‍ സി.എച്ച് സ്മാരക വായനശാലയില്‍ നടന്ന സൗഹൃദ കൂട്ടായ്മ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളജ്, വിവിധ ട്രൈയിനുകള്‍ക്കുള്ള സ്റ്റോപ്പ്, ഉദ്യോഗസ്ഥന്മാരുടെ അഭാവം, ജനറല്‍ ആശുപത്രിയോടുള്ള അവഗണന തുടങ്ങിയ പ്രശ്‌നങ്ങള്‍ നിരന്തരമായി ചര്‍ച്ചയാകുന്നതല്ലാതെ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.



കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച തണല്‍ മരച്ചോട്ടില്‍ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. എഡിറ്റര്‍ അംസു മേനത്ത് പുസ്തകത്തെ പരിചയപ്പെടുത്തി. വായനശാല പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷമീം, കെ.പി.എസ് വിദ്യാനഗര്‍, ശിഹാബ് മൊഗര്‍, മന്‍സൂര്‍ അക്കര, സിദ്ധീഖ് ബേക്കല്‍, എം.എ നജീബ്, സാക്കിര്‍ ദില്‍ക്കുഷ്, എ.ആര്‍ ഷാഫി, മുഹമ്മദ് കുന്നില്‍, ജലാല്‍ വലിയ വളപ്പ്, ഇ.കെ മുസ്തഫ, പി.എ നസീര്‍ അഹമ്മദ്, ഷാഫി ലണ്ടന്‍, അബ്ദുല്‍ ഖാദര്‍ മൗലവി, ഇ.കെ സിദ്ധീഖ്, ആരിഫ് എടച്ചേരി, കെ.ബി അഷ്‌റഫ്, നൗഷാദ് കെ.ബി ഇര്‍ഷാദ്, ബി.ഐ സിദ്ധീഖ്, ഷാഫി, കെ.ബി ഷരീഫ്, സാഹിര്‍, എ.ആര്‍ ഫൈസല്‍, ഇര്‍ഷാദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad