മുംബൈ (www.evisionnews.co): 1988ല്‍ ലണ്ടനില്‍ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെ ഐശ്വര്യറായിയുടെ മകനായി ജനിച്ചുവെന്ന് അവകാശവാദവുമായി യുവാവ് രംഗത്തെത്തിരുന്നു. മൂന്നു വയസു മുതല്‍ 27 വയസു വരെ ചോദാവാരത്താണ് വളര്‍ന്നാത്. ഒന്നും രണ്ടും വയസില്‍ വളര്‍ന്നത് ഐശ്വര്യറായിയുടെ അച്ഛനും അമ്മക്കുമൊപ്പമാണ് എന്നും പറയുന്നു. എന്നാല്‍ ഐശ്വര്യ തന്റെ അമ്മയാണ് എന്നു തെളിയിക്കാന്‍ കൈയില്‍ ഒരു തെളിവുകളും ഇല്ല.
ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞുതാമസിക്കുകയാണെന്നും അമ്മ എനിക്കൊപ്പം വന്നു മംഗളൂരില്‍ താമസിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഇയാള്‍ പറയുന്നു. കുടുംബവുമായി പിരിഞ്ഞുകഴിയാന്‍ തുടങ്ങിട്ട് 27 വര്‍ഷമായി. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേയ്ക്കു പോകണം. നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതി എന്നും ഇയാള്‍ പറഞ്ഞിരുന്നു. വാര്‍ത്ത വൈറലായതോട ആദ്യം ഐശ്വര്യ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഐശ്വര്യ അടുത്ത വൃത്തങ്ങളോട് പ്രതികരിച്ചു. ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇത് ആദ്യം. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികിത്സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്.
15 തികഞ്ഞിട്ടില്ല. പൊടിച്ചിരിയോടെ ഐശ്വര്യ പറയുന്നു. ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം, പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം. ഏതായാലും സംഗീത് കുമാര്‍ വിചാരിച്ചത് നടന്നു. ആഷ് പറയുന്നു. ഈ പ്രശസ്തി തന്നെ സിനിമയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഗീത് കുമാറെന്നും വിവരമുണ്ട്.

Post a Comment
0 Comments