Type Here to Get Search Results !

Bottom Ad

ശ്രീഹരി എസ് നായർ കേരളാ അണ്ടർ-23 ഏകദിന ടീമിൽ


കാസർകോട് :(www.evisionnews.co) ജനുവരി 21 മുതൽ 27 വരെ ചെന്നൈയിൽ വെച്ച് നടക്കുന്ന  അണ്ടർ-23  സൗത്ത് സോൺ ഏകദിന ഇന്റർ സ്റ്റേറ്റ് ലീഗിനുള്ള  കേരളാ ക്രിക്കറ്റ് ടീമിൽ കാസർകോടിന്റെ  ശ്രീഹരി എസ് നായർ ഇടം നേടി. കാസർകോട് ജില്ലാ അണ്ടർ  19 ക്രിക്കറ്റ് ടീം ക്യാപ്റ്റനും,  നീലേശ്വരം സ്വദേശിയുമായ ഈ  ഇടം കയ്യൻ സ്പിന്നർ  നിലവിൽ കേരളാ ക്രിക്കറ്റ് അക്കാദമി വിദ്യാർത്ഥിയാണ്.നേരത്തെ അണ്ടർ  -23 സികെ നായിഡു ട്രോഫിക്കുള്ള കേരളാ ടീമിലും  അംഗമായിരുന്നു. കേരളാ ടീമിൽ ഇടം നേടിയ ശ്രീഹരി എസ്  നായരെ  ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad