
തൃശൂർ:സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൽ അറബി ഗാനത്തിൽ കാസർകോടിന്റെ പെരുമ കാത്ത് ഷറഫിയ. ഹൈ സ്‌കൂൾ വിഭാഗം അറബി ഗാനത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം ഒന്നാം സ്ഥാനമാണ് ഈ മിടുക്കി നേടിയത്. വേദി നാല് തേൻവരിക്ക (സി എം എസ് ഹയർ സെക്കന്ററി ഓപ്പൺ സ്റ്റേജ്)യിലാണ് കലോത്സവത്തിലെ ഏറ്റവും മികച്ച മത്സരം കാഴ്ച വെച്ച അറബിഗാന മത്‌സരം നടന്നത്. കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് ഷറഫിയ. കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശിനിയാണ്. കഴിഞ്ഞ വർഷവും സംസ്ഥാന കലോത്സവത്തിൽ അറബി ഗാനത്തിൽ ഷറഫിയയ്ക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം.
Post a Comment
0 Comments