Type Here to Get Search Results !

Bottom Ad

കോഴിക്കോട് ഭിന്ന ലിംഗക്കാരെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി

Image result for കോഴിക്കോട് ഭിന്ന ലിംഗക്കാരെകോഴിക്കോട്:(www.evisionnews.co) ട്രാന്‍സ്ജെന്റേഴ്സിനെ കോഴിക്കോട് നഗരത്തില്‍ വെച്ച്‌ പോലീസ് ആക്രമിച്ച കേസില്‍ രണ്ടു പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഡിസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. പോലീസുകാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഭിന്നലിംഗക്കാര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കസബ എസ്‌ഐയ്ക്കും ഒരു സിവില്‍ പോലീസ് ഓഫിസര്‍ക്കുമെതിരെയാണ് നടപടിക്കു നിര്‍ദേശമുള്ളത്. ടൗണ്‍ പോലീസിന്റെ അന്വേഷണത്തില്‍ പോലീസുകാര്‍ ഭിന്നലിംഗക്കാരെ മര്‍ദിച്ചതായി തെളിഞ്ഞിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും പോലീസുകാരുടെ വീഴ്ച ശരിവയ്ക്കുന്നു. ഇവരെ മര്‍ദിക്കുന്നതിനു പകരം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. പിന്നാലെ ഓടി മര്‍ദിച്ചത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാരുടെ പേരില്‍ തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
പൊതുനിരത്തില്‍ ലൈംഗികതാല്‍പര്യ പൂര്‍ത്തീകരണത്തിനായി യുവാവിനെ നിര്‍ബന്ധിച്ചതില്‍ ഭിന്നലിംഗക്കാര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ഡിജിപിക്കു ഡിസിപി നേരിട്ട് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസബ എസ്‌ഐ ഉള്‍പ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad