Type Here to Get Search Results !

Bottom Ad

80 കിലോ കാട്ടുപന്നിയിറച്ചി പിടികൂടി


കാഞ്ഞങ്ങാട്:(www.evisionnews.co)  ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന 80 കിലോ കാട്ടുപന്നിയിറച്ചി വനപാലകര്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കരിന്തളം കിഴ്മാലയില്‍വെച്ച്‌     കാഞ്ഞങ്ങാട്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം കേശവന്‍, പി ടി രാജന്‍ ബിഎഫ്‌ഒമാരായ സി വിജയകുമാര്‍, പി വി പ്രീതിമോള്‍ ഒഎം ഗിരീഷ്കുമാര്‍ എന്നിവരടങ്ങിയ വനപാലകസംഘമാണ്  ഇറച്ചിപിടികൂടിയത്. വനപാലകര്‍ പിന്‍തുടരുന്നത് കണ്ട് റിക്ഷ നിര്‍ത്തി ഇതിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. 
കെഎല്‍60കെ 4438  നമ്പർ  പെട്ടി ഓട്ടോറിക്ഷയില്‍ നിന്നുമാണ് ഇറച്ചി പിടികൂടിയത്. മൂന്നുചാക്കുകളിലായി രണ്ടരകിലോ തൂക്കം വരുന്ന 53 കവറുകളില്‍ നിന്നുമാണ് ഇറച്ചി പിടികൂടിയത്. ഓട്ടോറിക്ഷയില്‍ നിന്നും ഓടി രക്ഷപ്പെട്ടത് കരിന്തളത്തെ രത്നാകരന്‍. (48) റജിഷ്(31) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരില്‍ കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad