Type Here to Get Search Results !

Bottom Ad

ജില്ലയുടെ വികസനം:സി.പി.എം നയം വ്യക്തമാക്കണം-എ അബ്ദുൽ റഹ്‌മാൻ

Image may contain: 1 person, smiling, closeupകാസർകോട്:(www.evisionnews.co)കാസർകോടിന്റെ വികസന കാര്യങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സി.പി.എം നയം വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്‌മാൻ  ആവശ്യപ്പെട്ടു.കാസർകോട് ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പ്രഭാകരൻ കമ്മിഷനെ നിയോഗിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടിക്കണക്കിന് രുപയുടെ വികസന പ്രവർത്തികളാണ് ജില്ലയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ യഥാർത്ഥ്യമാക്കിയത്.കഴിഞ്ഞ സർക്കാർ കാസർകോട് ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് പാതി വഴിയിൽ ഉപേക്ഷിച്ചും എൻഡോസൾഫാൻ ദുരിതബാധിതരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ചികിൽസ സൗകര്യം മുൻനിർത്തി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കാസർകോട് ജനറൽ ആശുപത്രി പണിയാൻ തീരുമാനിച്ച എട്ടു നില കെട്ടിടത്തിന്റെ പ്രവർത്തി ടെണ്ടർ പോലും വിളിക്കാതെ മുഖ്യമന്ത്രി തറക്കല്ലിട്ട് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തി ആരംഭിക്കാത്തതും ജില്ലയുടെ വികസന കാര്യങ്ങളിൽ എൽ.ഡി.എഫ് സർക്കാർ അനുവർത്തിക്കുന്ന നിഷേധാത്മക നിലപാടുകളുടെ ഉദാഹരണങ്ങളാണ്.എൻഡോസൾഫാൻ ദുരിതബാധിതരുടെ പേരിൽ മുതല കണ്ണീരൊഴിക്കിയും അനാവശ്യ സമരങ്ങൾ നടത്തിയും കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പുരോഗമന പദ്ധതികളെ തുരങ്കം വെക്കാൻ ശ്രമിച്ചവർ അധികാരത്തിൽ വന്നതോടെ ദുരിതബാധിതരെ സഹായിക്കുന്നതിനു പകരം അർഹരായവരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയാണുണ്ടായതെന്നും അബ്ദുൽ റഹ്മാൻ ആരോപിച്ചു.ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനമായ കെല്ലിനെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന് തുഛമായ വിലക്ക് തീറെഴുതി നൽകി നശിപ്പിക്കുകയാണ് ചെയ്തത്. ഭെല്ലിന്റെ ഇപ്പോഴത്തെ അവസ്ഥ വെൻറിലേറ്ററിലെ രോഗിയുടേതിന് തുല്യമാണ്. തൊഴിലാളികൾക്ക് ആവശ്യമായ ജോലികൾ നൽകുന്നതിനോ ഉൽപാദനം നടത്തുന്നതിനോ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനോ യാതൊരു വഴിയുമില്ലാതെ സ്ഥാപനത്തെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭെല്ലിനെയും ജീവനക്കാരെയും സംരക്ഷിക്കാൻ യാതൊരു നടപടിയും സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

നാടിന്റെ വികസനത്തിന്റെ അടിസ്ഥാന മൂലകം യാത്രാ സൗകര്യമെങ്കിൽ റെയിൽവേ മേഖലയിൽ നിലനിൽക്കുന്ന നിരവധി ജനകീയ പ്രശ്നങ്ങൾ സർക്കാർ മുഖവിലക്കെടുക്കുകയോ എം.പി അക്കാര്യത്തിൽ ജാഗ്രത പുലർത്തുകയോ ചെയ്യുന്നില്ല. രാജധാനി എക്സ്പ്രസ് ഉൾപ്പെടെ പല ദീർഘദൂര തീവണ്ടികൾക്കും സ്റ്റോപ്പില്ലാത്ത ഏക ജില്ലാ ആസ്ഥാനമാണ് കാസർകോട്. ഏറ്റമൊടുവിൽ അനുവദിച്ച ശതാബ്ദി എക്സ്പ്രസ് മംഗലാപുരം വരെ നീട്ടാതെ കണ്ണൂരിലേക്ക് ഓട്ടം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും സർക്കാറിന്റെ അനങ്ങാപ്പാറ നയവും എം.പിയുടെ പിടിപ്പുകേടുമാണ് വ്യക്തമാകുന്നത്.

ജില്ലയുടെ മലയോര മേഖലയുടെ സ്വപ്ന പദ്ധതികളിലൊന്നായ കാണിയൂർ പാത നിർമ്മാണ വിഷയത്തിലും സി.പി.എം കാണിക്കുന്നത് ഇരട്ടതാപ്പാണ്.ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു ഭാഗത്ത് എം.പി പ്രസ്താവനയും മുറവിളിയും കൂട്ടുമ്പോൾ മറുഭാഗത്ത് കണിയൂർ പാതയെ ഒഴിവാക്കിയാണ് സംസ്ഥാന സർക്കാർ പട്ടിക സമർപ്പിച്ചത്.

ജില്ലയിലെ ക്രമസമാധാനം പാടെ തകർന്നിരിക്കുകയാണ്.പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന കൊലപാതകങ്ങൾ പോലും തെളിയിക്കാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്.വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും നടുറോഡിൽ വാഹന പരിശോധന നടത്തി മനുഷ്യരെ കൊല്ലുകയും ചെയ്യുന്നു.ഇതിനെതിരെ ശബ്ദിക്കാൻ പോലും സി.പി.എമ്മിന് സാധിക്കുന്നില്ല.കാലാകാലങ്ങളിലായി അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ എന്നും കാസർകോട് ജില്ലയോട് അവഗണനാ മനോഭാവമാണ് വച്ചു പുലർത്തിയിരുന്നത്. യു.ഡി.എഫ് കേരളം ഭരിച്ച കാലഘട്ടങ്ങളിലൊക്കെ തുടക്കം കുറിച്ച പല വികസന പദ്ധതികളും ഒഴിവാക്കാനും അവഗണിക്കാനുമാണ് സി.പി.എം ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തങ്ങളുടെ നയം ജനങ്ങളുടെ മുമ്പിൽ വ്യക്തമാക്കാനും കഴിഞ്ഞ യു ഡി.എഫ് സർക്കാർ ജില്ലക്കനുവദിച്ച മുഴുവൻ വികസന പദ്ധതികളും നടപ്പിലാക്കാൻ സി.പി.എം സർക്കാരിൽ സമ്മർദ്ദം ചെലുത്തുണമെന്നും അബ്ദുൽ  റഹ്‌മാൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad