
ബദിയടുക്ക : (www.evisionnews.co)ഹൈന്ദവരെ നോക്കി പുഞ്ചിരിക്കരുതെന്ന് പറയുന്ന സലഫികൾ ഇസ്‌ലാമിന്റെ പ്രതിനിധികൾ അല്ലെന്ന് എസ് വൈ എസ് കാസർകോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ പഞ്ചിക്കൽ. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ലെന്ന് പഠിപ്പിച്ച സ്നേഹപ്രവാചകൻ വർഗീയതക്കെതിരായിരുന്നു. അവിടുന്ന് പഠിപ്പിച്ച യഥാർത്ഥ ഇസ്‌ലാം സമാധാനമാണ്. സലഫികൾ ബ്രിട്ടീഷ് ചാരന്മാർ മാത്രമാണ്. യഥാർത്ഥ ഇസ്‌ലാം പഠിക്കാൻ ഇതര സമുദായഗങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബദിയടുക്ക സോൺ ആദർശ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയിൽ സയ്യിദ് യു.പി.എസ് തങ്ങൾ മിനിസ്റ്റേറ്റ് പ്രാർത്ഥന നിർവഹിച്ചു. വഹാബ് സഖാഫി മമ്പാട് ആദർശപ്രഭാഷണം നടത്തി. അബൂബക്കർ കാമിൽ സഖാഫി, എം. പി അബ്ദുല്ല ഫൈസി, അബൂബക്കർ ഫൈസി കുമ്പഡാജെ, അബ്ദുൽ വാഹിദ് സഖാഫി ദേരടുക്ക, അസീസ് ഹിമമി, എ.കെ സഖാഫി കന്യാന, അബ്ദുല്ല മുസ്‌ലിയാർ കുമ്പഡാജെ, ഇഖ്‌ബാൽ ആലങ്കോൾ, അബ്ദുല്ല ഹാജി കണ്ടിഗെ, മമ്മിഞ്ഞി ഹാജി മാവിനക്കട്ട, ശരീഫ് പള്ളത്തടുക്ക, അഷ്‌റഫ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു. അബൂബക്കർ കാമിൽ സഖാഫി സ്വാഗതവും എ.കെ സഖാഫി നന്ദിയും അറിയിച്ചു.
Post a Comment
0 Comments