Type Here to Get Search Results !

Bottom Ad

നെടുമ്പാശേരിയിൽ 25 കോടിയുടെ കൊക്കെയ്നുമായി യുവതി അറസ്റ്റിൽ

Related imageകൊച്ചി:(www.evisionnews.co)കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ   25 കോടിയുടെ കൊക്കെയ്നുമായി യുവതി   അറസ്റ്റിൽ. ഫിലിപ്പൈന്‍സ് സ്വദേശിയായ യുവതിയില്‍ നിന്നാണ്  25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടിയത് . മസ്ക്കറ്റില്‍ നിന്നെത്തിയ വിമാനത്തിലാണ് ജൊഹാന എന്ന യുവതി എത്തിയത്. ഇവരുടെ ബാഗില്‍ നിന്ന് നാലെമുക്കാല്‍ കിലോ തൂക്കം വരുന്ന കൊക്കെയ്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെടുത്തത്.

സാവോപോളോയില്‍ നിന്നാണ് യുവതി യാത്ര തുടങ്ങിയത്. മസ്റ്റക്കറ്റ് വഴി കൊച്ചിയിലെത്തുകയായിരുന്നു. കൊക്കെയ്ന്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു ഇവരുടെ ജോലി. നിര്‍ദേശങ്ങളനുസരിച്ച്‌ ഇടനിലക്കാര്‍ക്ക് കൈമാറാനാണ് താന്‍ എത്തിയതെന്നാണ് യുവതിയുടെ മൊഴി. അതേ സമയം ഇടനിലക്കാരെ കുറിച്ച്‌ തനിക്ക് ഒരു വിവരവുമില്ലെന്നും സാവോപോളോയില്‍ നിന്നാണ് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും യുവതി പറഞ്ഞു.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad