Type Here to Get Search Results !

Bottom Ad

എന്‍സിപിയില്‍ ലയിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം:ബാലകൃഷ്ണപിള്ള

Related imageകോട്ടയം: (www.evisionnews.co)കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കളവാണെന്ന് പാര്‍ട്ടി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. അത്തരം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പല കളവും കേട്ടിട്ടുണ്ട്. പക്ഷേ ഇതുപോലൊരു കളവ് കേട്ടിട്ടില്ല. ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്ന വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി അഞ്ചിന് ശരദ് പവാറിനെ താന്‍ കാണുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. താന്‍ കാണാന്‍ പോകുന്നില്ല. കേരള കോണ്‍ഗ്രസ് ബി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുമില്ല. ഘടകകക്ഷിയാക്കണമെന്ന് നേരത്തെ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.എം മാണി ഒഴികെയുള്ള കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ്. താന്‍ എന്നും അതിനെ അനുകൂലിച്ചിട്ടുണ്ട്. കെ.എം മാണി ഇടതുപക്ഷത്തെത്തുമോ എന്ന ചോദ്യത്തിന് നിയമസഭയില്‍ സൂചിമുനയില്‍ നിര്‍ത്തി മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഇടതുപക്ഷം മാണിയെ കൂടെക്കൂട്ടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad