കൊച്ചി:(www.evisionnews.co) അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചന. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ധാരണയായതായാണ് വിവരം. ഇടതു സര്‍ക്കാറിന്റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറായ മഞ്ജു വാര്യര്‍ അടുത്ത സമയത്തായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ തുറന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് പല പരിപാടികളിലും സജീവമാകാനും അവര്‍ ശ്രമിക്കുന്നുണ്ട്. ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനമാണ് തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കത്തിന് പിന്നില്‍. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ പല തവണ നടന്നുകഴിഞ്ഞു. പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുമാണ് നേരത്തേ ധാരണയുണ്ടായിരുന്നത്. എന്നാല്‍, പുതിയ ധാരണ അനുസരിച്ച് രാജീവ് അടുത്ത മൂന്ന് വര്‍ഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്തന്‍ സി.എന്‍. മോഹനനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്...
മഞ്ജു വാര്യർ എറണാകുളത്ത് സി പി എം സ്ഥാനാർഥിയായേക്കും
13:38:00
0

Post a Comment
0 Comments