കാസർകോട്: (www.evisionnews.co)പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മഹേഷിന് വേണം സുമനസ്സുകളുടെ കൈതാങ്ങ്. പത്ത് ദിവസത്തോളമായി ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി ചികിത്സ തേടി വരുന്നു. രണ്ട് ശസ്ത്രക്രിയ നടത്തുവാൻ മൂന്ന് ലക്ഷത്തോളം രൂപ വേണം. ഇതിൽ സർക്കാറിന്റെ കാരുണ്യ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും ബാക്കിയുള്ള തുക അടക്കാനാവാതെ ശസ്ത്രക്രിയ നീട്ടികൊണ്ടു പോവുകയാണ്. ഇതിന് പുറമെ ഇപ്പോഴത്തെ ചികിത്സയുടെ പണവും ആശുപത്രിയിൽ അടയ്ക്കാനുണ്ട്. മുപ്പത്തേഴുക്കാരാനായ മഹേഷ് ഉളിയത്തടുക്കയിൽ വാടക ക്വാട്ടേർസിൽ താമസിച്ചു വരുന്നത്. ദിവസ വാടകക്ക് ഓട്ടോ ഓടിച്ച് ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് രണ്ട് മാസം മുൻപ് മഹേഷിന് ഹൃദയാസ്വസ്ഥത ഉണ്ടായത്. മംഗളൂരു, കാസർകോട് ആശുപത്രിയിലടക്കം പലരിൽ നിന്നും കടം വാങ്ങി ചികിത്സ തേടിയെങ്കിലും അസുഖം ഭേദപ്പെട്ടില്ല. ഹാർട്ട് ബ്ലോക്കാണെന്നും അടിയന്തിരമായി രണ്ട് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ വിധിയെഴുതിയത്. നിർധരരായ ഈ കുടുംബത്തിന് പണം കണ്ടെത്താൻ കഴിയാത്തതിനാൽ മരണവേദനയിൽ വാടക വീട്ടിൽ തന്നെ കിടപ്പിലായിരുന്നു. ഈ വിവരം അറിഞ്ഞ പൊതുപ്രവർത്തകർ റേഷൻ കാർഡ് പോലും ഇല്ലാത്ത ഈ നിർധന കുടുംബത്തിനെ കാസർകോട് എം.എൽ.എ. എൻ.എ നെല്ലിക്കുന്നിന്റെ കത്ത് മുഖേനെയാണ് താത്കാലിക റേഷൻ കാർഡ് ഉണ്ടാക്കി കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ബാക്കി തുക കണ്ടെത്താനാകാത്തതിനാലാണ് സുമസ്സുകളുടെ മുമ്പിൽ കൈനീട്ടുന്നത്. ഇവർക്ക് കൂട്ടിനുള്ളത് ഭാര്യ സുനിതയും പറക്കമുറ്റാത്ത നാല് കുട്ടികളുമാണ്. ഇരുവരുടെയും കുടുംബത്തിൽ സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാത്തതാണ് ഇവരെ ഏറെ വിഷമിപ്പിക്കുന്നത്.ഭാര്യ സുനിതയുടെ പേരിൽ കേരള ഗ്രാമീണ ബാങ്ക് മധൂർ ശാഖയിൽ അക്കൗണ്ടുണ്ട്.
സുനിത
A/C No : 40475101029747
IFC Code: KLGB0040475
മൊബൈൽ : 9747214612

Post a Comment
0 Comments