Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്


തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. വ്യക്തികളുടെ സ്വാധീനത്തിലും മറ്റും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്നും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാറിന്റെയും സംഘപരിവാറിന്റേയും വാദങ്ങളെ തള്ളിക്കളയുന്നതാണ് പുതിയ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്നാണ് മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം രണ്ടുകേസുകളില്‍ അന്വേഷണം നടത്തിയിരുന്നതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിനു വിരുദ്ധമാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ രേഖ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad