Type Here to Get Search Results !

Bottom Ad

വിമാന നിരക്ക് വര്‍ധന;സര്‍ക്കാര്‍ ഇടപെടണം-ഖത്തർ കെഎംസിസി

Image result for വിമാന നിരക്ക് വര്‍ധനഖത്തർ:(www.evisionnews.co) ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ക്രാമാതീതമായി വര്‍ദ്ധിപ്പിച്ച വിമാന കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌  കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണ് കേരളത്തില്‍ നിന്ന് അധികം ഈടാക്കുന്നത്. വിമാന കമ്പനികളുടെ ഈ പകല്‍ക്കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നാടിന്റെ സാമ്പത്തിക ഭദ്രതക്ക് പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഓണത്തിന്റെയും  പെരുന്നാളിന്റെയും, ക്രിസ്തുമസിനും  അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളെ നോട്ടമിട്ടാണ് ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നാടിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കുവേണ്ടി സീസണില്‍ പ്രത്യേക സര്‍വ്വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കയ്യെടുക്കുകയാണ് വേണ്ടതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ്‌  ബഷീർ  മജൽ അധ്യക്ഷത  വഹിച്ചു.  ജനറൽ സെക്രട്ടറി  അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം  പറഞ്ഞു. ബിഎം  ബാവ  ഹാജി  ഉൽഘടനംചെയ്തു. മണ്ഡലം ട്രെഷർ ഹാരിസ് എരിയാൽ,  ഡി. എസ്  അബ്ദുള്ള, സഫ്‌വാൻ  കുന്നിൽ, റഷീദ്  എരിയാൽ, ജാഫർ കല്ലങ്കാടി തുടങ്ങിയവർ സംസാരിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad