Type Here to Get Search Results !

Bottom Ad

ചോറ്റാനിക്കര കൊലപാതകം: അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം, കാമുകന് വധശിക്ഷ


കൊച്ചി  ചോറ്റാനിക്കര അമ്പാടിമലയില്‍ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകനും ഒന്നാംപ്രതിയുമായ രഞ്ജിത്തിന് വധശിക്ഷ. കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍, പെണ്‍കുട്ടിയുടെ അമ്മ റാണി എന്നിവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു.

2013 ഒക്ടോബറിലാണു സംഭവം. ഭര്‍ത്താവ് ജയിലിലായതിനാല്‍ അമ്മ അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്തയാളാണു കൊല്ലപ്പെട്ടത്. രഞ്ജിത്തുമായുള്ള രഹസ്യബന്ധത്തിനു കുട്ടി തടസ്സമായതിനാല്‍ കൊലപ്പെടുത്തിയെന്നാണു കേസ്. കൊലയ്ക്കുശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad