Type Here to Get Search Results !

Bottom Ad

ഇരിണാവ്–മടക്കര ഡാം പുതിയ പാലം തറക്കല്ലിടൽ 9 ന്

Image result for g sudhakaranകല്യാശ്ശേരി:(www.evisionnews.co) അപകടാവസ്ഥയിലായ ഇരിണാവ്–മടക്കര ഡാം പാലത്തിനു സമീപം പുതിയ പാലം നിർമിക്കാൻ അനുമതി. തറക്കല്ലിടൽ ഒൻപതിനു മന്ത്രി ജി.സുധാകരൻ നിർവഹിക്കും. പദ്ധതിക്കായി 16.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 1970ൽ നിർമിച്ച മടക്കര–ഇരിണാവ് ഡാം പാലം വർഷങ്ങളായി ജീർണാവസ്ഥയിലാണ്. മാട്ടൂൽപാലം തുറന്നതോടെ രണ്ടുവർഷമായി ഡാം പാലത്തിലൂടെ ഗതാഗതം വർധിച്ചു. ബലക്ഷയം നേരിടുന്ന ഇരിണാവ് ഡാം പാലം പുനർനിർമിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് പൂവണിയുന്നത്. മാട്ടൂൽ, കല്യാശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 22.32 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാവും. ഏഴു തൂണുകളിലായി ആറു സ്പാനുകൾ ഉണ്ടാവും. പാലത്തിന്റെ ഇരുഭാഗത്തും 200 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കും. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ശിലാസ്ഥാപന പരിപാടിയുടെ സംഘാടക സമിതി യോഗം ഇന്നു നാലിന് ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ ടി.വി.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad