കാലിഫോര്‍ണിയ (www.evisionnews.co): കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ വീടിന് മുകളിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. റെവലൂഷന്‍ എവി ഉടമസ്ഥതയിലുള്ള റോബിന്‍സണ്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് സംഭവം. പൈലറ്റും നാലുയാത്രക്കാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. കോപ്റ്റര്‍ തകര്‍ന്നു വീണപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ന്യൂപോര്‍ട്ട് ബീച്ച് പോലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments