Type Here to Get Search Results !

Bottom Ad

ഈ ആഭാസയാത്രക്ക് ആര് തടയിടും ?

ഹമീദലി മാവിനക്കട്ട


ഏതൊരാണും പെണ്ണും മനസില്‍ കൊണ്ടുനടക്കുന്നന ജീവിത സ്വപ്നമാണ് വിവാഹമെന്നത്. എല്ലാ മതങ്ങളും അനുശാസിക്കുന്ന പുണ്യകര്‍മമായ വിവാഹത്തെ ദുരാചാര പ്രവര്‍ത്തനത്തിലൂടെ കളങ്കപ്പെടുത്തുകയാണ് നാട്ടിലെ ചില യുവാക്കള്‍. വിവാഹത്തെ ഒരു പകപോക്കല്‍ ചടങ്ങായി മാറ്റാനുളള ചിലരുടെ കുത്സിത (www.evisionnews.co)ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുവേണം പറയാന്‍. നമ്മുടെ നാടുകളിലെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഭാസകരമായ

പ്രവര്‍ത്തനങ്ങളെ തടയിടാന്‍ സമുദായത്തിന് സാധിക്കേണ്ടതുണ്ട്. തലേദിവസം പാട്ടുംകൂത്തും ഗാനമേളയുമായി തുടങ്ങുന്ന കല്യാണ മാമാങ്കം പുണ്യമാക്കപ്പെട്ട നിക്കാഹ് കര്‍മം കഴിയലോടു കൂടി അധികരിച്ചുവരുകയാണ്. തീര്‍ത്തും ഒരു മുസ്ലിമിന് യോജിക്കാത്ത നിലക്കാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിക്കുന്നത്. വീടുകൂടുക എന്ന മഹല്‍ കര്‍മത്തിനെ തോന്നിവാസമാക്കി മാറ്റിയ രംഗങ്ങളാണ് അധിക വിവാഹ വീടുകളിലും കണ്ടുവരുന്നത്. മുന്‍ഗാമികള്‍ വളരെ പവിത്രതയോടെയും സൂക്ഷ്മതയിലും നടത്തിയിരുന്ന വരനെ ആനയിക്കല്‍ ചടങ്ങിലെ പഴയ ബൈത്തുകള്‍ക്ക് പകരം തെറിപ്പാട്ടുകളുടെ പൂരങ്ങളാണ് നടക്കാറ്. ആഭാസകരമായ ആരേയും ലജ്ജിപ്പിക്കുന്ന ഗാനങ്ങള്‍ (www.evisionnews.co)പാടുകയാണ്. പാവന സംസ്‌കാരത്തിന്റെ ചാരിത്രം നഷ്ടപ്പെടുത്തുകയാണിവര്‍. വിവാഹ രാത്രി വീടണയാന്‍ പോകുന്ന മണവാളനെയും മണവാട്ടിയേയും കണക്കിന് ദ്രോഹിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു. രാത്രി വളരെ വൈകിയെത്തുന്ന ആഭാസയാത്ര അവരുണ്ടാകുന്ന കോപ്രായങ്ങള്‍. 

കല്യാണപൊല്‍സിന്റെ പേരില്‍ നിരവധി കുടുംബങ്ങളെയാണ് വരന്റെ സുഹൃത്തുക്കള്‍ വഷളാക്കിയത്. പവിത്രമായ സുന്നത്തായ ആദ്യരാത്രിയെ കാളരാത്രി ആക്കിമാറ്റുകയാണ് പുതിയ തലമുറ. പുതിയാപ്ലയെ കൊണ്ടാക്കുകയെന്ന മാമൂല്‍ പരിപാടിയുടെ പേരില്‍ വിവാഹമോചനം വരെ എത്തിയ സംഭവങ്ങള്‍ നമ്മുടെ കാസര്‍കോട്ട് നടന്നിട്ടുണ്ട്. മാത്രവുമല്ല ബദിയടുക്ക, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, ആദൂര്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ വേറേയും. 

ആദ്യമായി വീട്ടിലേക്ക് കടന്നുവരുന്ന വധുവിനെ വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് റാഗിംഗ് ചെയ്യുന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. മത ഭൗതിക വിദ്യാഭ്യാസം ആവശ്യത്തിലേറെ ലഭിച്ച നമ്മുടെ നാട്ടിലാണ് ഇത്തരത്തിലുള്ള പേക്കൂത്തുകള്‍ നടമാടുന്നത്. മറ്റു സമുദായങ്ങള്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയായ ഈ ആഭാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഉലമാ ഉമറാ (www.evisionnews.co)കോണ്‍ഫറന്‍സിന് സാധിക്കണം. നമ്മുടെ മഹല്ലുകളില്‍ ഇത്തരം പേക്കൂത്തുകള്‍ക്കെതിരെ രാഷ്ട്രീയ സംഘടനാ ഭിത്തികള്‍ ഭേദിച്ച് ഒറ്റക്കെട്ടായി നിന്നുകൊണ്ട് പൊരുതി കല്യാണങ്ങളെ ഹലാലായ ആഘോഷങ്ങളാക്കി മാറ്റാന്‍ നമുക്ക് സാധിക്കണമെങ്കില്‍ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഉലമാ- ഉമറാ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിനുള്ള വഴിതെളിയിക്കാന്‍ നമ്മുടെ മഹല്ലുകള്‍ക്ക് സാധിക്കണം. അവിടെയാണ് മഹല്ലുകളുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നത്.

(മുസ്ലിം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


Tags

Post a Comment

0 Comments

Top Post Ad

Below Post Ad