Type Here to Get Search Results !

Bottom Ad

ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കോഴിക്കോട് : (www.evisionnews.co)വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശനം തുടങ്ങി. കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ സൂക്ഷ്മ ചെറുകിട സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളുമാണുള്ളത്. നൂറില്‍പരം സ്റ്റാളുകളില്‍ സാരി, ചുരിദാര്‍, ചെരുപ്പ്, കര കൗശല  വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി എണ്ണമറ്റ ഉല്‍പ്പന്നങ്ങളുണ്ട്.'ശരണ്യ' പദ്ധതിയിലൂടെ ലഭിച്ച ധനസഹായത്തില്‍  അവിവാഹിതരോ വിധവകളോ ആയ വനിതകള്‍ ഒരുക്കിയ ഉല്‍പ്പന്നങ്ങളും പ്രത്യേകതയാണ്. 18ഓളം പേരാണ് വിവിധ എംപ്ളോയ്മെന്റ് എക്ചേഞ്ചുകള്‍ക്ക് കീഴിലായി അച്ചാര്‍, ബാഗ്, അലങ്കാര പൂക്കള്‍, മസാല പൊടികള്‍ തുടങ്ങിയവയുമായി എത്തിയത്. 
ചക്കകൊണ്ടുള്ള അച്ചാര്‍, സ്ക്വാഷ്, ചക്കകുരു അച്ചാര്‍, ഇടിച്ചക്ക അച്ചാര്‍, ഉമിക്കരി, ജൈവവളം, കാര്‍ വാഷ്, ചോക്ലേറ്റ്, ഐസ്ക്രീം, ഫര്‍ണിച്ചറുകള്‍ തുടങ്ങി എല്ലാതരം ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴിയില്‍ ഇവിടെ ലഭിക്കും. ഭക്ഷ്യവസ്തുക്കളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സൈമണ്‍ സക്കറിയാസ് അധ്യക്ഷനായി. എം കെ ബാലരാജന്‍, കെ ടി ആനന്ദകുമാര്‍, എന്നിവര്‍ സംസാരിച്ചു. സിപിഎം ഹയറുന്നീസ സ്വാഗതവും ഐ ഗിരീഷ് നന്ദിയും പറഞ്ഞു. പ്രദര്‍ശനം അഞ്ചിന് സമാപിക്കും. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad