ജിദ്ദ :(www.evisionnews.co) കെ എം സി സി ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റി ജിദ്ദയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കാസർകോട് ജില്ലക്കാരായ വ്യക്തികൾക്ക് നൽകുന്ന പ്രഥമ ഹമീദലി ഷംനാട് സാഹിബ് അവാർഡുകൾ പ്രഖ്യാപിച്ചു. ആതുര സേവനം, വിദ്യാഭാസം, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചവർക്കാണ് അവാർഡുകൾ.
ഡോ. ഷെരീഫുൽ ഹസ്സൻ - (ആതുര സേവനം), ഇബ്രാഹിം ശംനാട് - (മാധ്യമ പ്രവർത്തനം), ഫാത്തിമ ഇബ്രാഹിം - (വിദ്യാഭ്യാസം) തുടങ്ങിയവരാണ് വ്യത്യസ്ത മേഖലകളിൽ നിന്ന് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 5ന് അൽ റഹേലി അൽ കദീർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രവാസിയം 2018 'കാസർകോടൻ മൊഞ്ച്' പരിപാടിയിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.തുടർന്ന് കുടുംബ സംഗമവും കുടുംബിനികൾക്കുള്ള പാചക മത്സരവും ,വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും സാംസ്കാരിക സമ്മേളനവും ശെരീഫ് അംബാളിയുടെ കലാപരിപാടികളും, ഒപ്പന,കോൽക്കളി,ബ്രില്ലിയൻറ് ഷോ ,സെൽഫ് വീഡിയോ കോമ്പറ്റീഷൻ, ക്വിസ് ,കുസൃതി ചോദ്യം,കസേരക്കളി, കരകൌശല മത്സരം, പെൻസിൽ ഡ്രോയിംഗ് ,പെയിന്റിംഗ്, ചാക്ക് റൈസ് ,ബലൂണ്‍ ഫെസ്റ്റ് ,ലമണ്‍ സ്പൂണ്‍ തുടങ്ങിയ കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികളും ജിദ്ദയിലെ പ്രമുഖ ഗായകർ നേതൃത്യം നൽകുന്ന ഗാനവിരുന്ന് - ലൈവ് ഓർക്കസ്ട്രയും ജിദ്ദയിലെ രാഷ്ട്രീയ സംസ്കാരിക കലാ സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു .
Post a Comment
0 Comments