കാസര്‍കോട് (www.evisionnews.co): ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, കുടിവെള്ളം, കാര്‍ഷിക മേഖല തുടങ്ങിയ സര്‍വ്വ മേഖലയിലും കാസര്‍കോട് ജില്ല മറ്റു ജില്ലകളേക്കാള്‍ ഏറെ പിന്നിലാണെന്നും ഇത് വളരെ ഗൗരവപൂര്‍വ്വമാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ വികസനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയാണ് ബിജെപി വികാസ് യാത്ര സംഘടിപ്പിക്കുന്നത്. രാജധാനി എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും .സംസ്ഥാനത്ത് കേന്ദ്ര വിഷ്‌കൃത പദ്ധതികള്‍ പരാജയപ്പെടാന്‍ കാരണം വകമാറ്റി ചെലവൊഴിക്കുകയും ലാപ്ക്കി കളയുന്നതും സംസ്ഥാനത്തിന്റെ വിഹിതം നല്‍കാത്തതു കൊണ്ടുമാണ്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കായി അനുവദിക്കുന്ന പണം സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തണം. മറ്റു സംസ്ഥാനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ അതില്ല. ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച തുക എന്തിന് ചെലവഴിച്ചുവെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണം. രാഷ്ട്രീയ നേതാക്കളെയല്ലാതെ കഴിവുള്ളവരെ സോഷ്യല്‍ ഓഡിറ്റിംഗിനായി നിയമിക്കണം. വികസന പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതിനാല്‍ ലാപ്സായി പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ അമര്‍ പദ്ധതിക്കായി ഒന്നര വര്‍ഷം മുമ്പ് അനുവദിച്ച 425 കോടി രൂപയില്‍ ഒന്നര ശതമാനം മാത്രമാണ് ഇതുവരെ കേരളം ചെലവഴിച്ചത്. പ്രസാദ് പദ്ധതി പോലുള്ള നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതിനാല്‍ ലാപ്സായി പോവുകയാണ്. പല ഫണ്ടുകളും വകമാറ്റിയാണ് ചെലവഴിക്കുന്നത് കുമ്മനം വ്യക്തമാക്കി.
സിപിഎം ഇടപെടല്‍ മൂലം സംസ്ഥാനത്തിന്റെ ക്രമസമാധാനനില പാടെ തകര്‍ന്നു. കാസര്‍കോട് ജില്ലയില്‍ അടുത്ത കാലത്ത് മൂന്ന് വീട്ടമ്മമാരെ കൊലപ്പെടുത്തുകയുണ്ടായി. മൂന്നു കേസുകളിലും അന്വേഷണം പാതി വഴിയിലാണ്. കണ്ണൂര്‍ ജില്ലയിലെ സിപിഎം പാര്‍ട്ടി കേന്ദ്രങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, വേലായുധന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment
0 Comments