Type Here to Get Search Results !

Bottom Ad

മോഹന്‍ലാലിനും പി ടി ഉഷക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് നൽകി ആദരിച്ചു

മോഹന്‍ലാലിനും പി ടി ഉഷക്കും കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിച്ചു. സര്‍വകലാശാലയില്‍ പ്രത്യേകമായൊരുക്കിയ വേദിയില്‍ ഗവര്‍ണര്‍ പി സദാശിവമാണ് ഇരുവരെയും ആദരിച്ചത്.

രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ച ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെയും കായിക പ്രതിഭ പി ടി ഉഷയെയുമാണ് കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ക്യാമ്ബസിലൊരുക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. സര്‍വകലാശാലാ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവമാണ് ബിരുദധാന പ്രഖ്യാപനം നടത്തിയത്.

പാണ്ഡ്യത്യത്തിനല്ല മറിച്ച്‌ തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന തിരിച്ചറിവുണ്ടെന്നും ബഹുമതിയ്ക്ക് തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
പലരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ടാണ് ഇന്നത്തെ പി ടി ഉഷയുണ്ടായതെന്നു പറഞ്ഞ ഉഷ ഈ ബഹുമതി കായികതാരങ്ങള്‍ പ്രചോദനമാവുമെന്നും പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വൈസ് ചാന്‍സിലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍ പ്രോ വൈസ് ചാന്‍സിലര്‍ പി മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad