Type Here to Get Search Results !

Bottom Ad

മുന്നാട് കേന്ദ്രമായി സ്പോർട്സ് ഹോസ്റ്റൽ അനുവദിക്കും:ടി.പി.ദാസൻ


മുന്നാട് :(www.evisionnews.co)കായിക ക്ഷമത വളർത്തുന്നതിന്റെ ഭാഗമായി മുന്നാട്ട് കേന്ദ്രമായി സ്പോർട്സ് ഹോസ്റ്റൽ അനുവദിക്കുമെന്നും അടുത്ത അധ്യയന വർഷം തന്നെ ഇതിന്റെ പ്രവർത്തനം തുടങ്ങുമെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി .ദാസൻ പറഞ്ഞു.മുന്നാട് പീപ്പിൾസ് കോ-ഓപറേററീവ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കായിക വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കായിക മേഖലയിലേക്ക് കൂടുതൽ കുട്ടികൾ കടന്നു വരണം. ഈ മേഖലയിൽ ഉയർന്നു വരുന്ന കുട്ടികളെ സഹായിക്കലാണ് സർക്കാറിന്റെ ലക്ഷ്യം. നഴ്സറി തലം മുതൽ വയോജന തലം വരെയുള്ള കായികക്ഷമത വിഷൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.ആരോഗ്യ സംരക്ഷണത്തിനുള്ള കായികപരിശീലനമാണ് ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു . 67 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്.ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ലിന്റോ അലക്സിനും സംസ്ഥാന സ്പോർട്സ് കൗൺസിൽകബഡി പരിശീലകനായി നിയമനം ലഭിച്ച കായികാധ്യാപകൻ ടി.വിനോദ് കുമാറിനും അദ്ദേഹം ഉപഹാരം നൽകി.കാസർകോട് കോ-ഓപറേറ്റീവ് എഡുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് പി.രാഘവൻ അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എൻ.എ.സുലൈമാൻ, മുഖ്യാതിഥി ആയി .സൊസൈറ്റി ഭരണ സമിതിയംഗങ്ങളായ എ.വിജയൻ,ജി.പുഷ്പാകരൻ ബെണ്ടിച്ചാൽ, എം.ലതിക, ധിഷണ കോളേജ് പ്രിൻസിപ്പാൾ കെ. പ്രസന്ന, പീപ്പിൾസ് കോളേജ് പി.ടി.എ.പ്രസിഡന്റ് ടി.പി.അശോക് കുമാർ,ഇ.കെ രാജേഷ്, ടി.വിനോദ് കുമാർ കോളേജ് യൂണിയൻ ചെയർമാൻ പ്രവീൺ നാരായണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad