Type Here to Get Search Results !

Bottom Ad

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍


കാസര്‍കോട്:(www.evisionnews.co) വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍.കാസര്‍കോട് ഫോര്‍ട്ട് റോഡ് കടവത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍- നഫീസ ദമ്പതികളുടെ മകള്‍ ജുനൈദ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് ജുനൈദയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെ ത്തുകയായിരുന്നു. ഈ മാസം 13നായിരുന്നു ജുനൈദയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.പള്ളിക്കരയിലെ യുവാവായിരുന്നു വരൻ. രാവിലെ ഏറെ നേരമായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിക്കുകയും മുറിയിൽ  യുവതിയെ മരിച്ച നിലയിൽ കാണുകയുമായിരുന്നു.സംഭവത്തിൽ  കാസര്‍കോട് ടൗണ്‍ പോലീസ്  അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad