Type Here to Get Search Results !

Bottom Ad

എം.വി ബാലകൃഷ്ണന്‍ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി


കാസര്‍കോട് (www.evisionnews.co): സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35അംഗ ജില്ലാകമ്മിറ്റിയെയും തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ ഏഴു പേര്‍ പുതുമുഖങ്ങളാണ്. മൂന്നുപേര്‍ ഒഴിവായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എന്‍.ആര്‍.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എം.വി ബാലകൃഷ്ണന്‍ ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. 

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ രാഷ്ട്രപതിയില്‍ നിന്ന് രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കയ്യൂര്‍ നാപ്പച്ചാല്‍ സ്വദേശിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad