ദുബൈ (www.evisionnews.co): സ്വര്‍ണ വ്യാപാരിയായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 മുതല്‍ ദുബൈയില്‍ ജയിലിലാണ്. ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹം. ബാധ്യതാ വിവരങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറുകയായിരുന്നു.
എതിര്‍കക്ഷികള്‍ പ്രധാനപ്പെട്ട 12കേസില്‍ 11എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. നാട്ടിലെയും വിദേശത്തെയും രാമചന്ദ്രന്റെ സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. ബാധ്യത തീര്‍ക്കാന്‍ പുറത്തുവന്നാലുടന്‍ അദ്ദേഹത്തിന് കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. സ്വത്തു വിവരം അറിഞ്ഞതിനെ തുടര്‍ന്ന് രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്ന് പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടംവീട്ടാനുള്ള ശേഷി അദ്ദേഹത്തിന് ബോധ്യമായതോടെയാണിത്. എം.ബ.സി വഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണ് വിവരം.
Post a Comment
0 Comments