കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലെ കെമിസ്ട്രി ലാബില്‍ നിന്നും 45,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോയി. ഇത് മൂന്നാം തവണയാണ് കവര്‍ച്ച നടക്കുന്നത്. ലാബിന്റെ വാതിലിന്റെ പൂട്ടുതകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. ലാബിലെ വാക്കം പൈപ്പാണ് മോഷണം പോയതെന്ന് കെമിസ്ട്രി ഡിപാര്‍ട്മെന്റ് ഹെഡ് പുഷ്പലത കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഈ കഴിഞ്ഞ ക്രിസ്മസിന് കോളജ് അടച്ച സമയം കെമിസ്ട്രി ലാബിന്റെ ജനല്‍ കമ്പി വളച്ച് അകത്തുകടന്ന മോഷ്ടാവ് മൂന്നുമെറ്റല് ടാപ്പുകള്‍, ബൈന്റ് പൈപ്പ്, രണ്ട് വാഷ് ബേസിന് ജോയിന്റ് പൈപ്പുകള്‍, മെറ്റല്‍ വാള്‍വുകള്‍ തുടങ്ങിയവ കടത്തിക്കൊണ്ടുപോയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീണ്ടും കവര്‍ച്ച നടന്നത്. കോളജിലെ സുരക്ഷാവീഴ്ചയാണ് തുടര്‍ച്ചയായ മോഷണത്തിന് കാരണമാകുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments